സയന്‍സ് അക്കാദമിയില്‍  സമ്മര്‍ റിസര്‍ച് ഫെലോഷിപ്

ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സില്‍ സമ്മര്‍ റിസര്‍ച് ഫെലോഷിപ് പ്രോഗ്രാമിന് അപേക്ഷിക്കാം. വിവിധ പദ്ധതികളില്‍ ശാസ്ത്ര രംഗത്തെ പ്രമുഖരുമായി രണ്ട് മാസം പ്രവര്‍ത്തിക്കാന്‍ സാധിക്കും. യു.ജി.സി, എ.ഐ.സി.ടി.ഇ, എം.സി.ഐ അംഗീകൃത സ്ഥാപനങ്ങളിലും യൂനിവേഴ്സിറ്റികളിലുമുള്ള വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അപേക്ഷിക്കാം. 
ബി.എസ്, ബി.ഫാം (രണ്ടും മൂന്നും വര്‍ഷക്കാര്‍), ബി.ഇ, ബി.ടെക്, ബി.എസി.എ (രണ്ടും മൂന്നും വര്‍ഷക്കാര്‍), എം.എസ്, എം.എസ്സി, എം.വി.എസ്സി, എം.ഫാം (ഒന്നും രണ്ടും വര്‍ഷക്കാര്‍), എം.ഇ, എം.ടെക് (ഒന്നാം വര്‍ഷക്കാര്‍), അഞ്ച് വര്‍ഷം ദൈര്‍ഘ്യമുള്ള ഇന്‍റഗ്രേറ്റഡ് എം.എസ്, എം.എസ്സി, എം.ടെക്, എം.ബി.ബി.എസ് (ഒന്ന്, രണ്ട്, മൂന്ന് വര്‍ഷക്കാര്‍),  ഇരട്ട ബിരുദം ബിടെക്-എം.ടെക് (രണ്ട്, മൂന്ന്, നാല് വര്‍ഷക്കാര്‍), ഇരട്ട ബിരുദം ബി.ഇ-എം.എസ്സി (രണ്ട്, മൂന്ന്, നാല് വര്‍ഷക്കാര്‍), ഇരട്ട ബിരുദം ബി.എസ്-എം.എസ് (ഒന്ന്, മൂന്ന്, നാല് വര്‍ഷക്കാര്‍), ഇന്‍റഗ്രേറ്റഡ് പിഎച്ച്.ഡി (ഒന്ന്, രണ്ട് വര്‍ഷക്കാര്‍) എന്നിവര്‍ക്ക് അപേക്ഷിക്കാം. 
 www.ias.ac.in വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ്, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ദ കോഓഡിനേറ്റര്‍, സയന്‍സ് എജുക്കേഷന്‍ പ്രോഗ്രാംസ്, ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സ്, സി.വി. രാമന്‍ അവന്യു, സദാശിവനഗര്‍, ബംഗളൂരു 560080 എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷക്കൊപ്പം ഫെലോഷിപ് വഴി പഠിക്കാന്‍ ഉദ്ദേശിക്കുന്ന വിഷയത്തെക്കുറിച്ച് 150-250 വാക്കുകളില്‍ കുറിപ്പ് തയാറാക്കി അയക്കണം. അവസാന തീയതി നവംബര്‍ 30.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.